
ഈ വർഷത്തെ (2023-24) ഫിക്സേഷൻ 21നാണ് നടത്തുക. അപ്പോൾ നിലവിലെ (22-23) ഫിക്സേഷൻ വേക്കൻസികൾ എത്രണം നിലനിൽക്കുന്നു എന്നറിയാം. അതിന്റെ കണക്കുകൾ ക്രോഡീകരിക്കുന്ന ഫൈനൽ വർക്ക് ഡിഡി ഓഫീസിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതിനു ശേഷമാണ് ഒഴിവുകൾ പി.എസ്.സിയിലേയ്‌ക്ക് റിപ്പോർട്ട് ചെയ്യാൻ ഡിഡി ഓഫീസിന് സാധിക്കുക. ശരിയായ രീതിയിൽ കണക്കുകൾ കൂട്ടാതെ ഏകദേശകണക്ക് പി.എസ്.സിയിലേയ്‌ക്ക് റിപ്പോർട്ട് ചെയ്യാൻ ഡിഡി ഓഫീസിന് കഴിയില്ല. അങ്ങനെ വന്നാൽ താഴെ തട്ടിൽ മുതൽ ഡിഡി വരെ ആയത്തിന് ഉത്തരം നൽകേണ്ടി വരും. ഏന്തായായാലും ഈ മാസം ഒരു രണ്ടക്ക സംഖ്യയുടെ വേക്കൻസികൾ പി.എസ്.സി ഓഫീസിൽ ഓണസമ്മാനമായി നമ്മുടെ ലിസ്റ്റിലെ വിവിധ അധ്യാപക ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും.
HM പ്രൊമോഷൻ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടില്ല. അതിന്റെ പുതിയ ലിസ്റ്റ് ഈയിടെ പ്രസിദ്ധീകരിച്ചു. അതിൽ നിന്നും എത്രപേർ HM ആകും എന്നതിനെ ആശ്രയിച്ചു വീണ്ടും ലിസ്റ്റ് ഇടേണ്ടി വന്നാൽ ഇടും. HM പ്രമോഷൻ നടപടികൾ സെപ്റ്റംബർ മാസത്തോടെ അവസാനിക്കും എന്ന് പ്രതീക്ഷിക്കാം....
Tags:
News
