
രാവിലെ 12.00 ന് ബഹു ധനകാര്യ മന്ത്രിയെയും ബഹു വിദ്യാഭ്യാസ മന്ത്രിയെയും നിയമസഭയിൽ എത്തി നേരിൽ കണ്ടു. അധിക തസ്തിക വിഷയത്തിൽ ഫയൽ ടേബിളിലേക്ക് എത്തുന്ന മുറക്ക് തീരുമാനം എടുക്കാം എന്ന് ധനകാര്യ മന്ത്രി പറഞ്ഞു നമ്മളുടെ വിഷമങ്ങൾ എല്ലാം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. എറണാകുളം കുന്നത്തുനാട് നിയോജകമണ്ഡലം MLA ശ്രീ പിവി ശ്രീനിജിൻ MLA വഴി ആണ് ഇവരെ കണ്ടത്. അദ്ദേഹം നമുക്ക് വേണ്ടി ധനകാര്യ മന്ത്രിയോട് അഭ്യർത്ഥിച്ചു. ഫയലിന്റെ മുന്നോട്ട് ഉള്ള നീക്കം അവർ സഹായിക്കാം എന്നും അറിയിച്ചു. അദ്ദേഹത്തിന്റെ PA സ :ജയപ്രകാശ് നമ്മളെ ഒത്തിരി സഹായിച്ചു. വിദ്യാഭ്യാസ മന്ത്രിയെ കണ്ടു. ഈ ഒഴിവുകൾ വാങ്ങിയെടുക്കുക തന്നെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം എന്ന് അദ്ദേഹം അറിയിച്ചു 15 മിനിറ്റോളം അദ്ദേഹവുമായി സംസാരിച്ചു. ഇടുക്കി അഡ്മിനും കൂടെ ഉണ്ടായിരുന്നു. ശേഷം സെക്രട്ടറിയേറ്റിലെ ഫിനാൻസ് വിഭാഗത്തിൽ എത്തി ഉച്ചയോടെ അന്വേഷണം തുടങ്ങി ഫയൽ കൈകാര്യം ചെയ്തിരുന്ന സെക്ഷൻ ഓഫീസർ മനു സർനെ നേരിൽ കണ്ട് വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു. ഇത്രയും നാളത്തെ കഷ്ടപ്പാടിന് ഒടുവിൽ ഫയൽ എക്സ്പെന്റിച്ചർ സെക്രട്ടറി ശ്രീ സഞ്ജയ് കൗൾ ന്റെ ടേബിളിൽ എത്തി.അടുത്ത ദിവസങ്ങളിൽ ഫയൽ ധനകാര്യ മന്ത്രിയുടെ ടേബിളിൽ എത്തും.
.jpeg)
പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി JR സെക്ഷൻ എന്നിവരുമായും ആശയവിനിമയം നടത്തി. ഈ ഫയൽ പൊതുവിദ്യാഭ്യാസ വകുപ്പിന് വളരെ പ്രധാനം ഉള്ളതാണെന്നും വിദ്യാഭ്യാസ മന്ത്രി ശ്കതമായി ഇതിന്റെ പുറകിൽ ഉണ്ടെന്നും പറഞ്ഞു.
LP/UP സ്റ്റേറ്റ് തസ്തിക നിർണ്ണയ ഗ്രൂപ്പിന് വേണ്ടി
നന്ദിയോടെ
എറണാകുളം&ഇടുക്കി
അഡ്മിൻ പാനൽ
Tags:
FIXATION
