നേരിട്ടുള്ള പ്രമാണ പരിശോധന സെപ്റ്റംബർ 6 മുതൽ

എറണാകുളം ജില്ലയിൽ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ നേരിട്ടുള്ള പ്രമാണ പരിശോധന സെപ്റ്റംബർ 6 മുതൽ ആരംഭിക്കുകയാണ്. ഉദ്യോഗാർഥികളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലും അവരവരുടെ പ്രൊഫൈൽ അന്നൗൻസ്മെന്റ് ഭാഗത്ത് വന്നിട്ടുണ്ടായിരിക്കും. വരാത്തവർ പരിഭ്രമിക്കേണ്ട കാര്യമില്ല അടുത്ത ഘട്ടത്തിൽ ആയത് വരുന്നതായിരിക്കും. രജിസ്റ്റർ നമ്പർ ക്രമത്തിലാണ് മെസേജുകൾ അയച്ചിരിക്കുന്നത്. മെയിൻ ലിസ്റ്റ് സപ്പ്ളിമെന്ററി ലിസ്റ്റ് എന്നിങ്ങനെ തിരിച്ചല്ല അവ അയച്ചിരിക്കുന്നത്. നമ്മുടെ ജില്ലയിൽ 107957 മുതൽ 109834 വരെയാണ് രജിസ്റ്റർ നമ്പർ.

കൊണ്ടുചെല്ലേണ്ട പ്രമാണങ്ങൾ
- എസ്.എസ്.എൽ.സി
- പ്ലസ് ടു
- ടി.ടി.സി
- കെ ടെറ്റ് 1 / കെ ടെറ്റ് 2
- കമ്യുണിറ്റി സർട്ടിഫിക്കറ്റ് / നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ്
- ആധാർ കാർഡ് [ഐഡി കാർഡ്]
മറ്റ് ഏതൊക്കെ സർട്ടിഫിക്കറ്റുകൾ നിങ്ങൾക്ക് അപ്‌ലോഡ് ചെയ്യാൻ തന്ന സമയത്ത് നിങ്ങൾ അപ്‌ലോഡ് ചെയ്തീട്ടുണ്ടോ അതെല്ലാം തന്നെ കൈയിൽ കരുതുക
[ നമ്മുടെ തസ്‌തികയുടെ യോഗ്യത അനുസരിച്ചു ടി.ടി.സി വരെയുള്ള പ്രമാണങ്ങൾ മാത്രമേ പരിശോധന ചെയ്യുകയുള്ളൂ...]
മാസ്കും പേനയും കരുതണം. ഫയലിലാണ് സർട്ടിഫിക്കറ്റുകൾ കൊണ്ടു പോകുന്നതെങ്കിലും ഓരോ സർട്ടിഫിക്കറ്റും ചോദിക്കുമ്പോൾ ഓരോന്നായി കൊടുക്കണം. ഫയൽ മൊത്തമായി നൽകേണ്ടതില്ല.

ഒരു തവണ പ്രമാണ പരിശോധന നടത്തിയീട്ടുള്ളവർ എത്തിച്ചേരാൻ അസൗകര്യം (ഹോസ്പിറ്റൽ / വിദേശത്ത്) ഉള്ളപക്ഷം ആരുടെയെങ്കിലും കയ്യിൽ പ്രമാണങ്ങൾ  [തന്നെ അതിന് ചുമതലപ്പെടുത്തിയ കത്ത് ഉൾപ്പെടെ ] കൊടുത്തുവിട്ടാൽ മതിയാകും. ഈ കാര്യം എറണാകുളം ഓഫീസിൽ കത്ത് മുഖേനയോ ഇമെയിൽ മുഖേനയോ അറിയിക്കണം.
വിലാസം 
The District Officer,
K.P.S.C. District Office,
3rd Floor,Eastern Entry Tower,
Ernakulam South Railway Station,
Karshaka Road,
Kochi-682016
ഇ-മെയിൽ വിലാസം :- doekm.psc@kerala.gov.in

പ്രത്യേകം ശ്രദ്ധിക്കുക :- ഒരു കാരണവശാലും എത്താൻ പറ്റാത്തവർക്ക്  മാത്രം ബാധകമായ കാര്യമാണ് മുകളിൽ സൂചിപ്പിച്ചത്.മതിയായ കാരണം കാണിക്കാത്ത പക്ഷം ഈ കുറുക്കുവഴി പിന്നീടൊരവസരത്തിൽ ഒരു കുരുക്കായി മാറാതിരിക്കാൻ ശ്രദ്ധിക്കുക.

ഇൻറർവ്യൂ സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ സമയത്തല്ല. അത് വേറൊരു ദിവസമായിരിക്കും. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികളുടെയും പ്രമാണ പരിശോധനയ്ക്ക് ശേഷമെ ഇൻറർവ്യൂ കാണൂ.
ഒക്ടോബർ നവംബർ മാസങ്ങളിൽ ഇൻറർവ്യൂ നടക്കാൻ സാധ്യത ഉണ്ട്. 
ഇൻറർവ്യൂവിന് ചെല്ലുന്ന സമയത്തും സർട്ടിഫിക്കറ്റുകൾ കൊണ്ടു ചെല്ലേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ഇൻ്റർവ്യൂ അറിയിപ്പ് വരുമ്പോൾ അറിയിക്കുന്നതാണ്. 
Previous Post Next Post