LPST, UPST Certificate Verification Soon...


എൽ.പി., യു.പി. അധ്യാപക ചുരുക്കപ്പട്ടിക കളിൽ ഉൾപ്പെട്ടവരുടെ രേഖാപരിശോധന ഉടൻ ആരംഭിക്കും. ചുരുക്കപ്പട്ടിക പ്രസിദ്ധീ കരിച്ച ജില്ലകളിലാണ് ആദ്യം പരിശോധന നടത്തുന്നത്. ഇനിയും പട്ടിക പ്രസിദ്ധീകരി ക്കാത്ത ജില്ലകളുണ്ട്. അവ സെപ്റ്റംബർ 15-നകം പട്ടികകൾ പ്രസിദ്ധീകരിക്കണമെന്ന് പി.എസ്.സി. കേന്ദ്ര ഓഫീസിൽനിന്ന്നിർദേശം നൽകിയിട്ടുണ്ട്.

സെപ്റ്റംബറിൽ തന്നെ രേഖാപരിശോധന തുടങ്ങാനാണ് തീരുമാനം. നേരിട്ട് എത്തണമെന്നാണ് വ്യവസ്ഥയെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ പരിഗണിച്ച് ചില ഇളവുകൾ കമ്മിഷൻ നിശ്ചയിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിലോ വിദേശത്തോ കു ടുങ്ങിപ്പോയവർക്ക് രേഖാപരിശോധനയ്ക്ക് മറ്റൊരാളെ ചുമതലപ്പെടുത്താം. പരിശോധനാ സമയത്ത് ഉദ്യോഗാർഥിയെ വീഡിയോകോളിലൂടെ ഉദ്യോഗസ്ഥർ ബന്ധപ്പെട്ട് സംശയങ്ങൾക്ക് നിവൃത്തി വരുത്തും.

എൽ.പി. അധ്യാപകർക്ക് എസ്.എസ്.എൽ.സി., ടി.ടി.സി., കെ-ടെറ്റ് കാറ്റഗറി ഒന്ന് എന്നിവയാണ് യോഗ്യത. എസ്.എസ്.എൽ.സിക്ക് പകരം തത്തുല്യ പരീക്ഷ യോ പ്രീഡിഗ്രിയോ ഹയർ സെക്കൻഡറിയോ തത്തുല്യ പരീക്ഷയോ ജയിച്ചാൽ മതി. ടി.ടി.സിക്ക് പകരം യോഗ്യതയായി ബി.എഡ്. പരിഗണിക്കില്ല. ബന്ധപ്പെട്ട വിഷയത്തിൽ തന്നെ സി.ടെറ്റ് നെറ്റ് സെറ്റ്/എം.ഫിൽ/പിഎച്ച്.ഡി. യോഗ്യത നേടിയവരെ കെ-ടെറ്റ് വേണമെന്ന വ്യവസ്ഥയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എം.എഡുള്ളവർക്കും കെ-ടെറ്റ് വേണ്ട.

യു.പി. അധ്യാപകർക്ക് എസ്.എ സ്.എൽ.സി., ടി.ടി.സി., കെ-ടെറ്റ് കാറ്റഗറി രണ്ട് എന്നിവയാണ് യോഗ്യത. എസ്.എസ്.എൽ.സിക്ക് പകരം തത്തുല്യ പരീക്ഷ യോ പ്രീഡിഗ്രിയോ തത്തുല്യ പരീക്ഷയോ ഹയർ സെക്കൻഡറിയോ തത്തുല്യ പരീ ക്ഷയോ വിജയിച്ചാൽ മതി. ടി.ടി.സിക്ക് പകരം ഏതെങ്കിലും വിഷയത്തിൽ ബിരു ദമോ ബി.എഡ്./ബി.ടി./എൽ.ടി. എന്നിവ യിലേതെങ്കിലും ഒന്നുകൂടി നേടിയാൽ മതി.ബന്ധപ്പെട്ട വിഷയത്തിൽ തന്നെ സി.ടെറ്റ് നെ റ്റ്സെറ്റ്/എം.ഫിൽ./പിഎച്ച്.ഡി. യോഗ്യത നേടിയവരെ കെ-ടെറ്റ് വേണമെന്ന വ്യവസ്ഥ യിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എം.എഡുള്ള വർക്കും കെ-ടെറ്റ് വേണ്ട.

സി.ടെറ്റ് പ്രൈമറി സ്റ്റേജ് വിജയമാണ് കെ-ടെറ്റ് കാറ്റഗറി ഒന്നിന് തത്തുല്യമായി കണക്കാക്കുന്നത്. സി.ടെറ്റ് എലിമെൻററി സ്റ്റേജ് വിജയം കെ-ടെറ്റ് കാറ്റഗറി രണ്ടിന് തത്തുല്യമാണ്. ഏത് വിഷയത്തിൽ നേടിയ എം.എഡും കെ-ടെറ്റ് ഒന്നാം കാറ്റഗറി മുതൽ നാലാം കാറ്റഗറി വരെയുള്ളവയ്ക്ക് പകരം യോ ഗ്യതയാക്കി 2020 ഒക്ടോബർ ഒൻപതിന് സർ ക്കാർ ഉത്തരവായിട്ടുണ്ട്. കെ-ടെറ്റ് കാറ്റഗറി മൂന്ന് വിജയിച്ചവരെ കാറ്റഗറി രണ്ടിനുകൂടി വിജയിച്ചവരായി കണക്കാക്കും. കെ-ടെറ്റ് ഒന്ന്, രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവർക്ക് എൽ.പി., യു.പി. അധ്യാപക നിയമനങ്ങൾക്ക് അപേക്ഷിക്കാമെന്നും 2018 മാർച്ച് ഒൻപതിലെ സർക്കുലറിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Previous Post Next Post