PSC Service Verification 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ജില്ലാ ആഫീസ് എറണാകുളം മുഖേന എൽ. പി. എസ്. ടി . തസ്തികയിൽ നിയമന ശിപാർശ ലഭിച്ചു ജോലിയിൽ പ്രവേശിച്ച ഉദ്യോഗസ്ഥരുടെ സർവ്വീസ് വെരിഫിക്കേഷൻ 23.08-2025 (09.30 AM), 25.08.2025 (09.30 AM), 26.08.2025 (01.00 PM), 27.08.2025 (01.00 PM) തീയതികളിൽ പി. എസ്. സി. ആഫീസിൽ വച്ച് നടത്തുന്നതാണ്.  ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ടി കത്തിൽ നിർദ്ദേശിച്ചിട്ടുള്ള തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും അസ്സൽ സഹിതം ടി ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ് എന്ന് അറിയിച്ചിട്ടുണ്ട്.
നിയമനപരിശോധനയ്ക്ക് ഹാജരാകുന്ന ഉദ്യോഗസ്ഥർ വെരിഫിക്കേഷൻ ഫാറം (Annexure II) പൂരിപ്പിക്കേണ്ടതിനാൽ നിയമനശിപാർശക്കത്ത്, നിയമന ഉത്തരവ് എന്നിവയുടെ നമ്പരും തീയതിയും അവരവരുടെ റാങ്ക് ലിസ്റ്റിൻ്റെ നമ്പർ, റാങ്ക് നമ്പർ, നിയമനം ലഭിച്ച ഊഴം (OC/BC), ശമ്പളസ്കെയിൽ, ജോലിയിൽ പ്രവേശിച്ച തീയതി, ഓഫീസിന്റെ പേര്, നിയമനാധികാരിയുടെ പേര്, ഉദ്യോഗപ്പേര് എന്നിവ വ്യക്തമായി അറിഞ്ഞിരിക്കേണ്ടതാണെന്ന് എന്ന വിവരം കൂടി അറിയിക്കുന്നു.
താഴെ പറയുന്ന കാര്യങ്ങൾ ഒന്ന് എഴുതിവച്ചാൽ നന്നായിരിക്കും 
1 Name and residential address Of the incumbent
2 Date of Birth
3 Gender (Male / Female)
4 Name of Father or Guradian
5 Name of post and scale of pay
6 Department
7 Ranked List No. and Rank
8 No. and date of advice letter
9 Serial No. in the advice letter
10 Whether advised in OC (Open Competition) / BC (Reservation) turn
11 If in BC (Reservation) turn, name of Community
12 No. and date of appointment order
13 Name and designation of the Appointing Authority
14 Date of Joining duty and name of office
Previous Post Next Post