നമ്മളെ കാത്തിരിക്കുന്നു....

നമ്മളെയും കാത്ത് എറണാകുളം ജില്ലയിലെ 183 എൽ.പി സ്കൂളുകളും 83 പ്രൈമറി സ്കൂളുകളും 55 ഹൈസ്കൂളുകളും ഉൾപ്പെടെ 321 വിദ്യാലയങ്ങളിൽ നമ്മളുടെ പ്രിയപ്പെട്ട കുട്ടിക്കുരുന്നുകളും അവരുടെ പ്രിയ അധ്യാപകർക്ക് ഇരിക്കാനുള്ള കസേരയും നമ്മുടെ വരവും കാത്ത് ഇരിക്കുന്നു. അതിനാൽ തന്നെ നമ്മെ തളർത്തുന്ന വാക്കുകൾക്കും (പ്രത്യേകിച്ച് ചില യൂട്യൂബ് വീഡിയോകൾ)  ഇടം നൽകാതെ വരാൻ പോകുന്ന പ്രാഥമിക പട്ടികയ്‌ക്കായി മനം ഇടറാതെ കാത്തിരിക്കാം....... ആ പട്ടിക വന്നതിന് ശേഷം നമ്മളുടെ ഇന്റർവ്യൂ നടക്കും പിന്നീട് റാങ്ക് ലിസ്റ്റും വരും....

ഇപ്പോഴത്തെ ഈ പരീക്ഷണകാലം കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ ശുഭപ്രതീക്ഷയുടെ പൊൻകിരണവുമായി നിയമന ഉത്തരവ് തേടിയെത്തും...കാത്തിരിക്കൂ കൂട്ടരേ...
Previous Post Next Post